തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. 40 യൂണിറ്റുവരെ പ്രതിമാസ ഉപയോഗമുള്ളവര്‍ക്ക് വര്‍ധനയില്ല. പ്രതിമാസം നൂറ് യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ ഇനി 20 രൂപ അധികം നല്‍കണം. ഐടി അനുബന്ധ വ്യവസായങ്ങള്‍ക്ക് കൂടില്ല.കഴിഞ്ഞ ദിവസം നിരക്ക് വര്‍ദ്ദന പ്രഖ്യാപിക്കേണ്ടതായിരുന്നു എന്നാല്‍ യോഗത്തില്‍ പങ്കെടുത്തിരുന്ന അംഗങ്ങളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥം ഉണ്ടായതിനെ തുടര്‍ന്ന നീട്ടിവെയ്ക്കുകയായിരുന്നു.

