കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിലുള്ളത് ചെറിയ അഭിപ്രായവ്യത്യാസമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.അത് ഊതിപെരിപ്പിച്ചതാണെന്നും ചെന്നിത്തല പ്രതികരിച്ചു.
തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. ഏകാധിപത്യത്തിനും ഫാസിസത്തിനും എതിരെയുള്ള കോണ്‍ഗ്രസിന്റെ കരുത്തുറ്റ പോരാട്ടത്തിനിടയില്‍ ഇത്തരം ചെറിയ വിഷയങ്ങള്‍ക്കൊന്നും ഒരു സ്ഥാനവുമില്ല. എല്‍ഡിഎഫിന്റെയും ബിജെപിയുടെയും കള്ളപ്രചരണങ്ങളെ തങ്ങള്‍ പൊളിച്ച് കാണിക്കും.


