തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാലയിലെ വിസി എം.ആര്.ശശീന്ദ്രനാഥനെ സസ്പെന്‍ഡ് ചെയ്ത നടപടിയോട് യോജിക്കാനാകില്ലെന്ന് മന്ത്രി ചിഞ്ചുറാണി.
സിദ്ധാര്‍ഥന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ സര്‍വകലാശാല നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് വിസിയെ സസ്പെന്‍ഡ് ചെയ്തതെന്നും മന്ത്രി പ്രതികരിച്ചു.
ആന്റി റാഗിംഗ് സെല്ലിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 19 വിദ്യാർഥികള്ക്കെതിരേ സര്‍വലകാശാല നടപടിയെടുത്തത്. ഇവർക്ക് മൂന്ന് വര്‍ഷത്തെ പഠന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


