തിരുവനന്തപുരo : സംസ്ഥാന സര്‍ക്കാരിന്റെ കേരളപ്പിറവി ആഘോഷമായ കേരളീയം 2023 ന് പ്രൗഢഗംഭീര തുടക്കം. കേരളീയനായതില്‍ അഭിമാനിക്കുന്ന മനസ് മലയാളിക്കുവേണമെന്ന് മുഖ്യമന്ത്രി.കേരളീയം എല്ലാവര്‍ഷവും സംഘടിപ്പിക്കുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചു. കേരളത്തെ ലോകസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് കേരളീയത്തിന്റെ ലക്ഷ്യം. തിരുവനന്തപുരത്തിന്റെ മുഖമുദ്രയുള്ള ആഘോഷമായി കേരളീയം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കമല്ഹാസന്, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, ലുലു ഗ്രൂപ് ചെയര്മാന് എം.എ.യൂസഫലി, രവി പിള്ള തുടങ്ങി ചലച്ചിത്ര, സാംസ്കാരിക, വ്യവസായലോകത്തെ പ്രമുഖരും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.