ശബരിമല: മണ്ഡലപൂജയ്ക്കു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ശബരിമലയില്‍ വൻ തിരക്ക്. ചൊവ്വാഴ്ച രാത്രി നട അടയ്ക്കുമ്ബോള്‍ പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം വരെയായിരുന്നു.
നാളെ മുതല്‍ 25 വരെ വെര്‍ച്വല്‍ക്യു ബുക്കിംഗ് 80,000 മുകളിലാണ്. ഇന്നലെ മുതല്‍ എരുമേലിയില്‍ വാഹനങ്ങള്‍ നിയന്ത്രിച്ചാണു പന്പയിലേക്ക് കടത്തി വിടുന്നത്. മണ്ഡലപൂജയുടെ പ്രധാന ചടങ്ങായ തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന 26നും മണ്ഡല പൂജ 27നുമാണ് നടക്കുന്നത്.

