പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫിസര്‍ മനോജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കളക്ടര്‍ ആര്‍ഡിഒയോട് റിപ്പോര്‍ട്ട് തേടി. ആര്‍ഡിഒ നല്കുന്ന റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് കൈമാറും.
സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് 12 വില്ലേജ് ഓഫീസര്‍മാര്‍ ശനിയാഴ്ച കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പരാതി സമഗ്ര അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവിക്കും കൈമാറുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മനോജിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് നടക്കുന്ന മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ നേതാക്കളുമായി പ്രശ്നമുണ്ടായിരുന്നതായി ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തണമെന്നും വില്ലേജ് ഓഫീസര്‍മാര്‍ നല്കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.