മൂവാറ്റുപുഴ:പേഴക്കാപ്പിള്ളി മീരാസ് യൂത്ത് ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴയില്‍ നിന്നും ഗവിയിലേക്ക് പ്രകൃതി പഠന ക്യാമ്പ്. പ്രകൃതിയെ കുറിച്ചും പരിസ്ഥിതി മൂല്യങ്ങളെക്കുറിച്ചും യുവജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിന് വേണ്ടിയാണ് പ്രകൃതി പഠനയാത്രയും പരിസ്ഥിതി ക്യാമ്പും സംഘടിപ്പിച്ചിട്ടുള്ളത്. ക്യാമ്പ് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് IAS ഉദ്ഘാടനം ചെയ്യും . അസീസ് കുന്നപ്പള്ളി പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും .
മൂന്നുദിവസമാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത് . പത്തനംതിട്ട ഡി ടി പി സി യുടെയും വനം വകുപ്പിനെയും സഹകരണത്തോടെയാണ് ക്യാമ്പ് .
കോന്നി ആനക്കൂട്, അടവി കുട്ടവഞ്ചി, പെരുന്തേനരുവി , മൂഴിയാര്‍ ,കൊച്ചുപമ്പ , ഗവി തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത് . ഫൈസല്‍ എം എസ് സച്ചിന് ജമാല്‍ എന്നിവര്‍ ക്യാമ്പ് നിയന്ത്രിക്കും .