പത്തനംതിട്ട: പന്തളം രാജകുടുംബാംഗമായ കൈപ്പുഴ തെക്കേമുറി കൊട്ടാരത്തില്‍ ചോതിനാള് അംബിക തമ്പുരാട്ടി (76) അന്തരിച്ചു.
പുലര്‍ച്ചെ 5.20 നായിരുന്നു അന്ത്യം.
ചോതിനാള് അംബിക തമ്പുരാട്ടിയുടെ മരണത്തെതുടര്‍ന്ന് പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. ഈ മാസം 17ന്, ശുദ്ധി ക്രിയകള്‍ക്ക് ശേഷം ക്ഷേത്രം തുറന്നുകൊടുക്കും.
അതേസമയം, തിരുവാഭരണ ഘോഷയാത്രക്ക് മുടക്കം ഉണ്ടാവില്ല. എന്നാല്‍ രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കില്ല.