തൃശൂര്‍: ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍നിന്ന് ഇറക്കിവിട്ട സംഭവo ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്കി.നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.വെള്ളിയാഴ്ച വൈകുന്നേരം സ്കൂളില്‍നിന്ന് വീട്ടിലേക്ക് വരുന്നതുവഴിയാണ് സംഭവം. വിദ്യാര്‍ഥി കണ്‍സഷനായി രണ്ട് രൂപ വണ്ടിക്കൂലി കൊടുത്ത കുട്ടിയെ അഞ്ച് രൂപ വേണമെന്ന് പറഞ്ഞ് സ്റ്റോപ്പ് എത്തുന്നതിന് മുമ്ബ് തന്നെ ഇറക്കിവിടുകയായിരുന്നു.
തൃശൂര്‍ പഴമ്പാലക്കോട് എസ്എംഎം ഹയര്‍സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. വഴിയില്‍ കരഞ്ഞുകൊണ്ട് നിന്ന കുട്ടിയെ പിന്നീട് നാട്ടുകാരാണ് വീട്ടിലെത്തി ച്ചത്.സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.