പാലക്കാട്: മലയാളത്തിന്റെ വിശ്രുത സാഹിത്യകാരന് എംടി വാസുദേവന്‍ നായരുടെ നാലുകെട്ട് നോവലിലെ ജീവിച്ചിരുന്ന കഥാപാത്രം യൂസഫ് ഹാജി (96) ഇനി ഓര്‍മ്മയുടെ പുസ്തകതാളില്‍.എംടിയെ കാണാനായി കൂടല്ലൂരില്‍ എത്തിയിരുന്ന സാഹിത്യപ്രേമികള്‍ റംല സ്റ്റോഴ്സ് ഉടമയായ യൂസഫ് ഹാജിയെയും തേടിയെത്തിയിരുന്നു.
നാലുകെട്ടിലെ കഥാപാത്രമായിരുന്നു യൂസഫ് ഹാജിയും അദ്ദേഹം 1948ല്‍ ആരംഭിച്ച പീടികയും. സാമൂഹിക പ്രവര്ത്തകന് കൂടിയായിരുന്നു യൂസഫ് ഹാജി. നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും മുന്നില്‍ നിന്ന വ്യക്തിത്വമാണ്.


