പാലക്കാട്: വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പാലക്കാട് നിന്ന് പാലായിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് തൃശ്ശൂരില്‍ നിന്ന് വരികയായിരുന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മരിച്ചയാളുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് നാല് മണിയോടെയാണ് അപകടം.

