പാലക്കാട്: നെല്ലിയാമ്പതിയില്‍ ജനവാസമേഖലയില്‍ വീണ്ടും ചില്ലിക്കൊമ്പനിറങ്ങി. വെള്ളിയാഴ്ച രാത്രി കാടുകയറ്റിയ കൊമ്പന് രാവിലെ വീണ്ടും നാട്ടിലേക്ക് ഇറങ്ങുകയായിരുന്നു.
നെല്ലിയാമ്പതി ജനവാസമേഖലയില്‍ എവിറ്റി ഫാക്ടറിക്ക് സമീപത്ത് ഇറങ്ങിയ കാട്ടാന പ്രദേശത്തെ ലൈറ്റുകള്‍ തകര്‍ത്തിരുന്നു. നാട്ടുകാര്‍ ബഹളം വെച്ചതോടെയാണ് കൊമ്ബന് തിരിച്ചുപോയത്.
നാട്ടുകാര്‍ ചില്ലിക്കൊമ്പന് എന്ന് പേരിട്ട കാട്ടാന ഇടയ്ക്ക് ഇവിടെ ജനവാസമേഖലകളില്‍ ഇറങ്ങാറുണ്ട്. എന്നാല്‍ നാട്ടുകാര്‍ക്ക് കാര്യമായ പ്രയാസങ്ങളോ പ്രശ്നങ്ങളോ സൃഷ്ടിക്കാറില്ല. കാടിറങ്ങി വന്ന് ചക്കയും മാമ്പഴവും കഴിച്ച് തിരിച്ചുപോകാറാണ് പതിവ്.
എന്നാല്‍ അടുത്തിടെയായി നെല്ലിയാമ്പതിയില്‍ ജനവാസമേഖലകളില്‍ സ്ഥിരമായി ചില്ലിക്കൊമ്പന്റെ സാന്നിധ്യമുണ്ട്.


