മലപ്പുറം : അരീക്കോട് സുപ്രഭാതം ലേഖകന്‍ ഷെരീഫിനെ പൊലിസ് മര്‍ദ്ധിച്ചതില്‍ വ്യാപകമായപ്രതിഷേധം.എന്‍. സി. ഷെരീഫിനെ വാര്‍ത്ത ശേഖരിക്കാന്‍ പോയ സമയത്തു പോലീസ് മര്‍ദിക്കുകയും ലോക്കപ്പിലിടുകയും ചെയ്തതില്‍ പ്രതിഷേധിച്ച് അരീക്കോട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് കേരള പത്രപ്രവര്‍ത്തക അസോസിയേഷന് സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ എ.ആര് കാരങ്ങാടന്‍ ഉത്ഘാടനം ചെയ്തു.
ഞായറാഴ്ച വൈകുന്നേരമാണ് പോലീസ് സ്റ്റേഷനില്‍ ഷെരീഫിന് ക്രൂരമായി മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. വാര്‍ത്ത ശേഖരിക്കുന്നതിടയില് ആണ് ഷെരീഫിനെ അരീക്കോട് പോലീസ് സ്റ്റേഷനില്‍ ലേയ്ക്ക് ബലമായി പിടിച്ചു കൊണ്ടുപോയി മര്‍ദിച്ചത്. മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ എത്തിയെ ശേഷം ആണ് ഷെരീഫിനെ വിട്ടയച്ചത്. പോലീസ് സ്റ്റേഷനില്‍ ഈ സംഭവം നടക്കുമ്പോള്‍ എസ് ഐ അവിടെ ഉണ്ടായിരുന്നു എന്ന് മര്‍ദ്ദനം ഏറ്റ മാധ്യമ പ്രവര്ത്തകന് പറഞ്ഞു.. ഇത് പോലീസ് മാധ്യമ പ്രവര്‍ത്തകരെ വേട്ട യാടുന്നതിന് തുല്യമാണ്. ജനാധിപത്യ ത്തിന്റെ അറിയുവാനും അറിയിക്കുവാനും ഉള്ള അവകാശത്തിന് മേല്‍ ഉള്ള കടന്ന് കയറ്റം ആണ് എന്ന് കേരള പത്ര പ്രവര്‍ത്തക അസോസിയേഷന് ആരോപിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകണം എന്നും അസോസിയേഷന് ജില്ലാ, സംസ്ഥാന കമ്മറ്റികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജി ശങ്കര്‍, മധു കടുത്തുരുത്തി, സലിം മൂഴിക്കല്‍, ബേബി കെ ഫിലിപ്പോസ്, കണ്ണന് പന്താവൂര്‍, കെ കെ അബ്ദുള്ള,, സാലി മേലക്കം, പ്രറവീണ് പരപ്പനങ്ങാടി, തുടങ്ങിയവര്‍ സംലാരിച്ചു.


