മലപ്പുറം: പാണക്കാട് മുഈൻ അലി തങ്ങളെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വീല്‍ചെയര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസിലെ പ്രതി റാഫി പുതിയകടവില്‍.
തങ്ങളുമായി തനിക്ക് നല്ല ബന്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു.
സൗഹൃദ സംഭാഷണത്തിനിടെ തമാശ എന്ന രീതിയിലാണ് വീല്‍ചെയര്‍ പരാമര്‍ശം നടത്തിയതെന്ന് റാഫി ചൂണ്ടിക്കാട്ടി. മുഈൻ അലി തങ്ങള്‍ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടത് എന്തുകൊണ്ടാണെന്ന് അറിയില്ല. സംഭവത്തില്‍ താൻ മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.
മുഈൻ അലി തങ്ങള്‍ നല്കിയ പരാതി രണ്ട് ദിവസത്തിനകം പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങളെ നേരില്‍ കാണുമെന്നും റാഫി പുതിയകടവില്‍ വ്യക്തമാക്കി.