മലപ്പുറം : ചുങ്കത്തറയില്‍ രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ബൈക്ക് വാടകയ്ക്ക് നല്കിയ ആള് അറസ്റ്റില്‍. പോത്തുകല്ല് കോടാലിപ്പൊയില്‍ സ്വദേശി മുഹമ്മദ് അജ്നാസ് ആണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍വിട്ടു.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് വാഹനാപകടത്തില്‍ മരിച്ചത്. ബൈക്കും പിക്കപ്പും കൂട്ടിയിടിക്കുകയായിരുന്നു. ചുങ്കത്തറ മാര്‍ത്തോമ സ്കൂള്‍ വിദ്യാര്‍ഥികളായ യദു കൃഷ്ണന്, ഷിബിന്‍രാജ് എന്നിവരാണ് മരിച്ചത്.