മലപ്പുറം: കോട്ടക്കലില്‍ ഇടിമിന്നലേറ്റ് പതിമൂന്നുകാരന് ദാരുണാന്ത്യം. ചങ്കുവെട്ടി സ്വദേശി അന്‍വറിന്റെ മകന് ആദി ഹസനാണ് ഇടിമിന്നലേറ്റ് മരിച്ചത്. ടെറസിന് മുകളില്‍ നില്‍ക്കുകയായിരുന്ന കുട്ടിയ്ക്ക് മിന്നല്‍ ഏല്‍ക്കുകയായിരുന്നു കുട്ടിയെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോള്‍ ടെറസിന് മുകളില്‍ വീണു കിടക്കുന്നതായാണ് കണ്ടത്.
ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പറപ്പൂര് ഐയുഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദി ഹസന്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹമുള്ളത്.