മലപ്പുറം ജില്ലാ കലക്ടറുടെ പത്രസമ്മേളനത്തില്‍ പങ്കെടുത്തവരും കരിപ്പൂരില്‍ റിപ്പോര്‍ട്ടിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരുമായ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രതയുടെ ഭാഗമായി സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.
മലപ്പുറം കളക്ടര്‍, സബ്കളക്ടക്കും കളക്ട്രേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറം എസ് പി യു അബ്ദുള്‍ കരീമീനും രോഗം സ്ഥിരീകരിച്ചിരുന്നു. കെ കെ ശൈലജ, എ സി മൊയ്തീന്, ഇ ചന്ദ്രശേഖരന് എന്നിവരും സ്വയം നിരീക്ഷണത്തില്‍ പോകും. ഇവരും മുഖ്യമന്ത്രിയ്ക്കൊപ്പം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.


