മലപ്പുറം: എസ്എഫ്ഐയുടെ പ്രതിഷേധങ്ങളില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. അക്രമം പ്രതിഷേധത്തിന്റെ ഭാഗമോ എന്ന് ഗവര്‍ണര്‍ ചോദിച്ചു.
അവര്‍ കരിങ്കൊടി കാണിച്ചാല്‍ താൻ എന്തു ചെയ്യുമെന്നും ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
നടക്കുന്നത് പ്രതിഷേധമല്ല ക്രിമിനല്‍ പ്രവര്‍ത്തനമാണ്. അക്രമം നടത്തുന്നവരെ ക്രിമിനല്‍ എന്നു തന്നെയാണ് വിളിക്കുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ന് ഗവര്‍ണറെ എരമംഗലത്തുവച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.ടി. മോഹന കൃഷ്ണന് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഗവര്‍ണര്‍.
ഗവര്‍ണര്‍ക്കെതിരേ എസ്എഫ്ഐ സ്ഥലത്ത് പ്രതിഷേധ ബാനറുകള്‍ കെട്ടിയിരുന്നു. “മിസ്റ്റര്‍ ചാന്‍സലര്‍ യു ആര് നോട്ട് വെല്‍ക്കം ഹിയര്‍ ‘എന്ന് എഴുതിയ ബാനറാണ് സ്ഥാപിച്ചിട്ടുള്ളത്