മലപ്പുറം: നിലമ്പൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ കെ.കരുണാകരന്റെ ചിത്രം വച്ച് ഫ്ലക്സ് സ്ഥാപിച്ചതിനെതിരെ യൂത്തകോണ്‍ഗ്രസ് പോലീസില്‍ പരാതി നല്കി.നരേന്ദ്ര മോദിയുടെയും പത്മജ വേണുഗോപാലിന്റെയും ചിത്രത്തിനൊപ്പമാണ് ലീഡറിന്റെ ചിത്രവും വന്നിരിക്കുന്നത്.പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ബിജെപി ഫ്ലക്സില്‍ കരുണാകരനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിജെപി മുനിസിപ്പല്‍ കമ്മിറ്റിയാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ബോര്‍ഡിനെതിരെ യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്കി.