കോഴിക്കോട് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ കപ്പക്കല്‍ സ്വദേശി അബ്ദുള്ള ലത്തീഫ് ആണ് മരിച്ചത്. 55 വയസായിരുന്നു. കോതി അഴിമുഖത്ത് വെച്ചാണ് വള്ളം മറിഞ്ഞത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു ആള് രക്ഷപ്പെട്ടു. ഇവരുടെ വള്ളവും വലയും കടലിലേക്ക് ഒഴുകിപ്പോയി. മരിച്ചയാളുടെ മൃതദേഹം ബീച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

