കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം നേതാക്കള്‍ കീഴടങ്ങി. പത്താംപ്രതി കെ.കെ.കൃഷ്ണന്, പന്ത്രണ്ടാംപ്രതി ജ്യോതി ബാബു എന്നിവരാണ് കീഴടങ്ങിയത്. മാറാട് പ്രത്യേക കോടതിയിലാണ് പ്രതികളുടെ കീഴടങ്ങല്‍. പ്രത്യേക ആംബുലന്‍സിലാണ് ജ്യോതിബാബു കോടതിയിലെത്തിയത്.
കഴിഞ്ഞ ദിവസമാണ് ടി പി വധക്കേസില്‍ പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായിരുന്ന പി.കെ കുഞ്ഞനന്തനടക്കമുള്ളവരുടെ ശിക്ഷ കോടതി ശരിവച്ചത്. അതേസമയം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വെറുതെവിട്ട വിധി റദ്ദാക്കാതിരുന്നത് ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആശ്വാസമാണ്. വിധിയെ സ്വാഗതം ചെയ്ത സി.പി.എം, കോടതി നേരായ രീതിയിലാണ് കാര്യങ്ങള്‍ കണ്ടതെന്നും പ്രതികരിച്ചിരുന്നു.