കോഴിക്കോട്: കയ്യേറ്റങ്ങളേയും കുടിയേറ്റങ്ങളേയും സര്‍ക്കാര്‍ ഒരുപോലെയല്ല കാണുന്നതെന്ന് റവന്യു മന്ത്രി കെ രാജന്.മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
പട്ടയമിഷന്റെ ഭാഗമായി താലൂക്ക്, ജില്ലാ, സംസ്ഥാനതല ദൗത്യ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. അത് സമാന്തരമായി പോകുന്നുണ്ട്. അത് സാധാരണക്കാര്‍ക്ക് ഭൂമി കൊടുക്കുന്ന ദൗത്യസംഘങ്ങളാണ്. അത് സര്‍ക്കാരിന് പ്ലസ് കിട്ടുന്ന സംഘം ആയതിനാല്‍ മാധ്യമങ്ങള്‍ അവരെക്കുറിച്ച് പറയുന്നില്ല.


