കോഴിക്കോട്: വടകര മുക്കാലിയില്‍ കാറില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയയാള്‍ മരിച്ചു. എരവട്ടൂര്‍ സ്വദേശി ബിജുവാണ് മരിച്ചത്.80 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ഇദ്ദേഹം.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേകാലോടെയാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് പുകയുയരുന്നതു കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ ചില്ലുതകര്‍ത്താണ് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന ബിജുവിനെ പുറത്തെടുത്തത്.
കാറില്‍ കയറിയിരുന്ന് ബിജു പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് ചോമ്പാല പോലീസിന്റെ നിഗമനം. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.