മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതോടെ പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശപ്രകാരമാണ് നടപടി.
കഴിഞ്ഞ കുറേ ദിവസമായി മേഖലയില്‍ കാട്ടുപന്നിയിറങ്ങി വ്യാപക കൃഷിനാശം ഉണ്ടാക്കിയിരുന്നു. ആളുകള്‍ക്ക് നേരെയും പന്നി ആക്രമണം നടത്തി. ഇതോടെ അക്രമകാരിയായ പന്നിയെ പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു.