കോഴിക്കോട്: കക്കയത്ത് കര്‍ഷകനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടിവയ്ക്കാൻ നിർദേശം നല്‍കിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ.മരിച്ച ഏബ്രഹാമിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.കര്‍ഷകനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്നും സ്ഥലത്ത് ജില്ലാ കളക്ടർ എത്തണമെന്നും കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു.ദിവസങ്ങളായി കക്കയം ഡാമിന്റെ പരിസരത്തുണ്ടായിരുന്ന കാട്ടുപോത്തിനെ പിടികൂടാൻ അധികൃതർ തയാറാകാത്തതില്‍ പ്രതിഷേധിച്ച് കക്കയം ഫോറസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.

