മുണ്ടക്കയം: കോട്ടയം മുണ്ടക്കയം പുഞ്ചവയലില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു. പുഞ്ചവയല്‍ 504 കണ്ടംകേരി തോമസ് (77), ഭാര്യ ഓമന (55) എന്നിവര്‍ക്കാണ് അയല്‍വാസിയുടെ വെട്ടേറ്റത്.
രാവിലെ 9.30 ഓടെയായിരുന്നു സംഭവം.
ഇരുവരും കുളിക്കാനായി പോകുംവഴിയായിരുന്നു സംഭവമുണ്ടായത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തോമസിനെ തലയിലും ഓമനയുടെ മുഖത്തുമാണ് വെട്ടേറ്റത്. അയല്വക്ക തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന.