കോട്ടയം: കൂട്ടിക്കലില്‍ വൃദ്ധയുടെ മുഖത്ത് തുണിയിട്ട് മൂടി ഒരു പവൻ തൂക്കം വരുന്ന മാല മോഷ്ടിച്ചു. വല്ലിറ്റ മഠത്തില്‍ വീട്ടില്‍ സെബാസ്റ്റ്യൻ ഭാര്യ മറിയക്കുട്ടിയുടെ മാലയാണ് മോഷണം പോയത്.
ശനിയാഴ്ചയാണ് സംഭവം. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറി മോഷ്ടാവ് പുറകില്‍ നിന്ന് മറിയക്കുട്ടിയുടെ മുഖത്ത് തുണിയിട്ട് മൂടിയ ശേഷം മാല മോഷ്ടിക്കുകയായിരുന്നു.
രോഗിയായ മറിയകുട്ടി മുഖത്തെ തുണി മാറ്റി വീടിന് പുറത്ത് ഇറങ്ങിയപ്പോഴേക്കും മോഷ്ടാവ് സ്ഥലം വിട്ടിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.


