കോട്ടയത്തെ ക്ലസ്റ്ററുകളായ ചങ്ങനാശ്ശേരിയിലും പായിപ്പാടും ആന്റിജന്‍ പരിശോധന തുടരുന്നു. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ആന്റിജന്‍ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ചങ്ങനാശ്ശേരി നഗരസഭ വാര്‍ഡ് 31 ലെ 83 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഇന്നലെ പരിശോധിച്ച സാമ്പിളുകളാണ് നെഗറ്റീവ് ആയത്. പായിപ്പാട് തിങ്കളാഴ്ച്ച മുതല്‍ ആര്‍ടിപിസിആര്‍ പരിശോധന വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇന്നലെയും നൂറിലധികം ആളുകളില്‍ പായിപ്പാട് ആന്റിജന്‍ പരിശോധന നടത്തിയിരുന്നു.

