കോട്ടയം : മോഷണക്കേസില്‍ ഒളിവില്‍ കഴിഞ്ഞ ആളെ 15 വര്‍ഷത്തിനു ശേഷം പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശി അരുള്‍ രാജാണ് പിടിയിലായത്.2008ല്‍ രാമപുരത്ത് വച്ചാണ് ഇയാള്‍ മോഷണ കേസില്‍ അറസ്റ്റിലാകുന്നത്.
പിന്നീട് ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയിരുന്നു. വെളിയന്നൂര്‍ ഭാഗത്തെ വീട്ടില്‍ കയറി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 2008ല്‍ അരുള്‍ രാജ് രാമപുരം പൊലീസിന്റെ പിടിയിലായത്. കോടതി ഇയാള്‍ക്കെതിരെ വാറണ്ടും പുറപ്പെടുവിച്ചു.