കോട്ടയം: ലോറിയില്‍നിന്ന് വീണ കയറില്‍ക്കുരുങ്ങി പ്രഭാത സവാരിക്കിറങ്ങിയ ആള്‍ക്ക് ദാരുണാന്ത്യം. കോട്ടയം ചുങ്കം സ്വദേശി മുരളിയാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ സംക്രാന്തിയിലാണ് അപകടം നടന്നത്.
പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു സംക്രാന്തിയിലെ ഡ്രൈക്ലീനിങ് സെന്ററിലെ ജീവനക്കാരനായിരുന്ന മുരളി. ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് പച്ചക്കറി ലോഡ് കയറ്റിയെത്തിയ ലോറിയില്‍നിന്ന് അലക്ഷ്യമായി ഒരു കയര്‍ തൂങ്ങിക്കിടന്നിരുന്നു. ഈ കയര്‍ മുരളിയുടെ കാലില്‍ കുരുങ്ങിയാണ് അപകടം.മുരളിയെ റോഡിലൂടെ വലിച്ചിഴച്ച് ലോറി 200 മീറ്ററോളം മുന്നോട്ടുനീങ്ങി. ഇതേത്തുടര്‍ന്ന് റോഡിലുരഞ്ഞ് ഒരുകാല് അറ്റുപോയി. തല പോസ്റ്റിലിടിക്കുകയും ചെയ്തു.
ലോറി ഡ്രൈവറെയും സഹായിയെയും ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് ഇവര്‍ പോലീസിന് മൊഴിനല്‍കി.


