കോട്ടയം: ഗവര്‍ണര്‍ ഗവര്‍ണറായി നില്‍ക്കണമെന്നും വിരട്ടിക്കളായമെന്ന കരുതേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്.എന്തോ വലിയ അധികാരം കൈയിലുണ്ടെന്ന് കരുതി എന്തോ അങ്ങ് ചെയ്തുകളയുമെന്ന മട്ടിലാണ് ഭാവങ്ങള്‍. അത് എന്തോ ചില വൈകൃതങ്ങള്‍ മാത്രമാണ്. വിവേകം വേണമെന്നും എന്തിനെയും വെല്ലുവിളിച്ച് കളയാമെന്നും ധരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ പദവിയുടെ മഹത്വം ആരിഫ് മുഹമ്മദ് ഖാന് കളഞ്ഞുകുളിക്കരുതെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു.
‘ഗവര്‍ണര്‍ എന്ന നിലയില്‍ കേരളത്തിന്റെ പ്രശ്നങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട ആളാണ് ആരിഫ് മുഹമ്മദ് ഖാന്. എന്നാല്‍ മറ്റൊരു നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ താത്പര്യത്തിന് വേണ്ടിയാണ് നിലക്കൊള്ളേണ്ടത്. ഇപ്പോള്‍ വിവാദമായ അദ്ദേഹത്തിന്റെ ഡല്‍ഹി യാത്ര എന്തിനായിരുന്നു. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട എന്തെങ്കിലും ചര്‍ച്ചയ്ക്ക് ആയിരുന്നോ?. എതെങ്കിലും ഔദ്യോഗിക കാര്യങ്ങള്‍ക്കായിരുന്നോ?. അതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേള്‍ക്കുന്നത് ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ്. അത് ഔദ്യോഗിക പരിപാടിയാണോ?. ആര്‍എസ്എസ് എന്നത് അദ്ദേഹത്തിന് നല്ല അംഗീകാരമുള്ള സംഘടനയായിരിക്കും. പക്ഷെ ഗവര്‍ണര്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് ആ പരിപാടിക്കാണോ അദ്ദേഹം പോകേണ്ടത്?. അവിടെ ചെന്ന് അവരെ പ്രീണിപ്പിക്കുന്ന വര്‍ത്തമാനങ്ങളാണ് പറഞ്ഞത്’ – മുഖ്യമന്ത്രി പറഞ്ഞു.
എന്തുവിളിച്ചുപറയാവുന്ന സ്ഥാനത്താണോ അദ്ദേഹം ഇരിക്കുന്നത്. ഏതെങ്കിലും ഗവര്‍ണര്‍ക്ക് അനുകരിക്കാവാന്നതാണോ ഇത്. വി മുരളീധരനുമായി ആലോചിച്ച് അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റിന് അനുസരിച്ച് കാര്യങ്ങള്‍ നടത്താന്‍ തയ്യാറായാല്‍ ഇതിനപ്പുറവും സംഭവിക്കും. അത് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ആരിഫ്മുഹമ്മദ് ഖാന് കഴിഞ്ഞാല്‍ നല്ലത്. നിങ്ങളുടെ രാഷ്ട്രീയ ചരിത്രം അവസരവാദത്തിന്റെതാണ്. അതൊന്നും കേരളത്തോട് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു