പാമ്പാടി താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോവിഡ് വാര്‍ഡിലേക്കും സ്വാബ് കളക്ഷന്‍ വിഭാഗത്തിലേക്കുമാണ് നിയമനം. കോവിഡ് 19 ചികിത്സയുടെ ഭാഗമായി കോവിഡ് രോഗികളെ കിടത്തി ചികില്സിക്കുന്ന വാര്‍ഡിലേക്കും സ്വാബ് കളക്ഷന്‍ വിഭാഗത്തിലേക്കുമായി ദേശീയ ആരോഗ്യ ദൗത്യം(NHM) പാമ്പാടി താലൂക്ക് ആശുപത്രിയില്‍ നഴ്സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്, ഹെല്‍ത്ത് ഇന്‍പെക്ടര്‍ ഡിപ്ലോമ, നഴ്സിംഗ് അസിസ്റ്റന്റ്, ക്ളീനിങ് സ്റ്റാഫ്, അറ്റന്‍ഡര്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാ നത്തില്‍ താല്‍ക്കാലികമായി ആളുകളെ നിയമിക്കുന്നു. നിയമനം ലഭിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18 നും 40 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത,പ്രവൃത്തി പരിചയം എന്നിവയുടെ പകര്‍പ്പുകള്‍ 13 നു വൈകിട്ട് 5 മണിക്ക് മുന്‍പായി talukhospitalpampady@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയയ്ക്കേണ്ടതാണ്.

