കോട്ടയം: എംസി റോഡില്‍ കുറവിലങ്ങാടിന് സമീപം കാളികാവില്‍ കാറുമായി കൂട്ടിയിടിച്ച ശേഷം കെഎസ്ആർടിസി ബസ് മറിഞ്ഞു.
അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു.
കാറിലും ബസിലും യാത്ര ചെയ്തവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശപ്പിച്ചു.
ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. മൂന്നാറിലേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 30 ഓളം യാത്രക്കാരുണ്ടായിരുന്നു. അപകടത്തെ തുടർന്ന് എംസി റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.