കൊല്ലo: നേതാക്കന്മാരുടെ പ്രസംഗം തീരും മുമ്പേ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോയതില്‍ ക്ഷുഭിതനായി കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്. കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് കെ.സുധാകരന് പൊട്ടിത്തെറിച്ചത്. മൂന്നുമണിക്കൂര്‍ യോഗത്തില്‍ ഇരിക്കാന്‍ പറ്റില്ലെങ്കില്‍ നിങ്ങള്‍ എന്ത് നേതാക്കളാണ്. ഒരു മര്യാദവേണം. ബിജെപിയെയും സിപിഎമ്മിനെയും തകര്‍ക്കണമെന്ന് പറയുന്ന നിങ്ങള്‍ ആരെ തകര്‍ക്കാനാണ് വന്നത്. നിങ്ങള്‍ നന്നാവില്ലെന്ന് പറഞ്ഞാണ് സുധാകരന് രോഷം അവസാനിപ്പിച്ചത്.
പ്രവര്‍ത്തകര്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോയി, ഒരു മര്യാദവേണം ക്ഷുഭിതനായി കെ.സുധാകരന്
by രാഷ്ട്രദീപം
by രാഷ്ട്രദീപം