കൊല്ലം: മദ്യലഹരിയില്‍ രാത്രിമുഴുവന്‍ വഴക്കുണ്ടാക്കിയ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചിതറ സ്വദേശിയായ ആദര്‍ശി(21)നെയാണ് തിങ്കളാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ യുവാവിന്റെ മാതാപിതാക്കളെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്. വീട്ടില്‍ അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലാണ് ആദര്‍ശിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ മുറുകിയ പാടുകളുണ്ടായിരുന്നു.
ഞായറാഴ്ച രാത്രി യുവാവ് മദ്യലഹരിയില്‍ വീട്ടില്‍ പ്രശ്നമുണ്ടാക്കിയെന്നാണ് വിവരം. മദ്യലഹരിയില്‍ ആദ്യം അയല്വീട്ടിലെത്തിയാണ് ആദര്‍ശ് ബഹളമുണ്ടാക്കിയത്. ഇവര്‍ യുവാവിനെ അനുനയിപ്പിച്ച് പറഞ്ഞയച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ യുവാവ് മാതാപിതാക്കളുമായും സഹോദരനുമായും വഴക്കിട്ടതായും പറയുന്നുണ്ട്. മരണത്തില്‍ ദുരൂഹതനിലനില്ക്കുന്നതിനാല് വിശദമായ അന്വേഷണം വേണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലോ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.