കൊട്ടാരക്കര: സി.എം.പി പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള കൊല്ലം ജില്ലാ സമ്മേളനത്തിന് കൊട്ടാരക്കര എം വി എര് നഗറില്‍ തുടക്കമായി. സി.എം.പി ജില്ലാ സെക്രട്ടറി സി കെ രാധാകൃഷ്ണന് ഉദ് ഘാടനം ചെയ്തു.കൊച്ചു കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു സി.എസ്സ് മോഹന്‍കുമാര്‍, അയൂബ് ഖാന് ,അഡ്വക്കേറ്റ് പനമ്പില്‍ ജയകുമാര്‍ അഡ്വ.ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.സംഘാടക സമിതിയുടെ നേത്യത്വത്തില്‍ കര്‍ഷക സെമിനാര്‍ നടന്നു. ഒന്‍പതാം തീയ്യതി പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍ ഉദ്ഘാടനം ചെയ്യും. 11 ഏരിയാ കമ്മിറ്റികളില്‍ നിന്ന് 250 പ്രതിനിധികളും സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കും.

