കാസര്‍കോട്: മേല്പറമ്പില് യുവാക്കള്‍ക്ക് നേരെ സാദാചാര ആക്രമണം. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ക്കോട്ട സന്ദര്‍ശിച്ച് മടങ്ങിയ യുവാക്കളെയാണ് ചിലര്‍ തടഞ്ഞുവെച്ച് ആക്രമിച്ചത്. ബേക്കല്‍ കോട്ട സന്ദര്‍ശിച്ച സംഘത്തില്‍ നാലുയുവാക്കളും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നത്.
ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. സംഘം ബേക്കല്‍ക്കോട്ട സന്ദര്‍ശിച്ചശേഷം മേല്‍പ്പറമ്പിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. ഇവിടെ മൂന്നുപേരടങ്ങുന്ന സംഘം എത്തി യുവാക്കളെ ചോദ്യംചെയ്യുകയും ശല്യംചെയ്യുകയും ആക്രമിക്കുകയുമായിരുന്നു.
സംഘത്തിലെ ഒരു യുവതിയാണ് പരാതിക്കാരി. സംഭവത്തിന്റെ വീഡിയോ ദൃശ്യമടക്കമാണ് പരാതി. കേസെടുത്ത പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്ത് സ്വന്തം ജാമ്യത്തില്‍വിട്ടയച്ചു.


