കണ്ണൂർ : കണ്ണൂർ സര്‍വകലാശാല വി.സി. പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ശരിവച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.വിധി ഡോ. പ്രേമചന്ദ്രന് കീഴോത്ത്, ഡോ. ഷിനോ പി. ജോസ് എന്നിവരുടെ ഹര്‍ജിയിലാണ് വിധി. നിയമനത്തെ എതിര്‍ത്ത് ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു .
നിയമനം ചട്ടവിരുദ്ധമാണെന്നും സിലക്ഷന്‍ കമ്മിറ്റി വേണ്ടതല്ലേയെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റേതു അനാവശ്യ ഇടപെടലാണ്. ഗവര്‍ണറുടെ വിജ്ഞാപനം അട്ടിമറിച്ചു . നിയമനാധികാരം ചാന്‍സലര്‍ക്കു മാത്രമാണ്. പുറമേ നിന്നുള്ള ഇടപെല്‍ നിയമവിരുദ്ധമാണ്. ചാന്‍സലറെന്ന അധികാരം ഉപേക്ഷിക്കുകയോ കീഴടങ്ങുകയോ ചെയ്തെന്ന് ഗവര്‍ണറെ വിമര്‍ശിച്ച് കോടതി പറഞ്ഞു. നിയമനത്തിന് സമ്മര്‍ദം ചെലുത്തിയെന്ന് ഗവര്‍ണര്‍ തന്നെ പറഞ്ഞിരുന്നു.