
ഇടുക്കി : തെരഞ്ഞെടുപ്പ് ഉത്സവത്തില്‍ ജന പങ്കാളിത്തംകൊണ്ട് പുതു ചരിതമെഴുതി പീരുമേട് ജനത. വികസന നായകനെ വരവേല്‍ക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. കാര്‍ഷിക തോട്ടം ജനതയുടെ സമ്മിശ്ര ഭൂമികയായ പീരുമേടിന്റെ മനം കവര്‍ന്നാണ് ജോയ്സ് ജോര്‍ജ് മടങ്ങിയത്. തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ അലകടലായി ഉയര്‍ന്ന ആവേശ തിര തള്ളലില്‍ സ്വീകരണ കേന്ദ്രങ്ങള്‍ ജനനിബിഢമായി. വൈവിധ്യം നിറഞ്ഞ പരമ്പരാഗത ശൈലിയിലുള്ള സ്വീകരണം മുതല്‍ പുഷ്പാലംകൃതമായപരിസ്ഥിതി സൗഹൃദമായ സ്വീകരണം വരെ ഉള്‍പ്പെടുന്നതായിരുന്നു പീരുമേട്ടിലെ സ്വീകരണ രീതി.
ചൊവ്വാഴ്ചത്തെ പര്യടന പരിപാടിയോടെ പീരുമേട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പൊതു പര്യടനം അവസാനിക്കുകയാണ്. പരുമേടിന്റെ അതിര്‍ത്തി പ്രദേശമായ പെരുവന്താനത്ത് നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. രാവിലെ 7ന് കേരളാ കോണ്‍ഗ്രസ് ചെയര്മാന് സ്കറിയ തോമസാണ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തത്. പെരുവന്താനം, കൊക്കയാര്‍, പീരുമേട് ഏലപ്പാറ പഞ്ചായത്തുകളിലായിരുന്നു ചൊവ്വാഴ്ചത്തെ പര്യടനം. വൈകിട്ട് 8ന് നാരകക്കുഴിയില്‍ സമാപിച്ചു. എല്‍.ഡി.എഫ് നേതാക്കളായ ഇ.എസ് ബിജിമോള്‍ എം.എല്‍.എ, പി.എസ് രാജന്, ആര്. തിലകന്, ജോസ് ഫിലിപ്പ്, ജോര്‍ജ് അഗസ്റ്റിന്, ആന്റണി ആലഞ്ചേരി, കെ.ടി ബിനു, എം.ജെ വാവച്ചന്, നിഷാന്ത് പി ചന്ദ്രന് എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
പൊതു പര്യടനത്തിന് സമാപനം
അഡ്വ. ജോയ്സ് ജോര്‍ജ് ബുധനാഴ്ച
ദേവികുളത്ത്
ചെറുതോണി : അഡ്വ. ജോയ്സ് ജോര്‍ജ് ബുധനാഴ്ച ദേവികുളം മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 7 ന് മുട്ടുകാട് നിന്നാണ് തുടക്കം. ബൈസണ്‍വാലി പഞ്ചായത്തിലെ പര്യടനത്തിന് ശേഷം മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തും.


