മൂവാറ്റുപുഴ : നായ്ക്കളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് കേരള ലൈസ്റ്റോക്ക് ഇന്‍സ്പെക്ടസ് യൂണിയന് പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അനിമല്‍ ബര്‍ത്ത് കണ്ട്രോള് പ്രോഗ്രാം അനിമല്‍ ഷെല്‍ട്ടര്‍ തെരുവ് നായ്ക്കളുടെ ഓര്‍ഫനേജ് എടുക്കല്‍ എന്നിവ ഉള്‍പ്പെടുത്തി പൊതുജനങ്ങളുടെയും എന്‍ജിഒകളുടെയും മൃഗസ്നേഹികളുടെ സംഘടനകളും ആയി ചേര്‍ന്ന് ഒരു മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കണം എന്ന് കേരള ലൈസ്റ്റോക്ക് ഇന്‍സ്പെക്ടേഴ്സ് എറണാകുളം ജില്ലാ കണ്വെന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു
ജില്ലാ കണ്വെന്ഷന് കെ .എല്‍ .ഐ യു.സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. കൃഷണകുമാര്‍ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് എല്‍ദോസ് മാത്യു അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി അബ്ദുല്‍ സലീം പി വി സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം രാജു .ആര് നന്ദി രേഖപ്പെടുത്തി ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് എം എ അനൂപ് കെ എല്‍ . ഐ.യു സംസ്ഥാന സെക്രട്ടറി ജി. അരുണ്‍കുമാര്‍ സംസ്ഥാന ട്രഷറര്‍ എ .സി രാജേഷ് സെക്രട്ടറിയേറ്റ് വി ആര് ബൈജു സംസ്ഥാന കമ്മറ്റി അംഗം എല്‍സണ്‍ ജില്ലാ ട്രഷറര്‍ ഷിബി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
വനിതാ കണ്വെന്ഷന് ജോയിന്റ്കൗണ്‍സില്‍ സെക്രട്ടേറിയറ്റ് അംഗം ബിന്ദു രാജന് ഉദ്ഘാടനം ചെയ്തുസംസ്ഥാന വനിതാ കമ്മിറ്റി അംഗം ഇ പി പ്രവിത അധ്യക്ഷത വഹിച്ചു സംഗീത സ്വാഗതവും ലതാ വി. ജി നന്ദിയും രേഖപ്പെടുത്തി ജോയിന്റ് കൗണ്‍സില്‍ ജില്ലാ ട്രഷറര്‍ കെ .കെ ശ്രീജേഷ് മുഖ്യപ്രഭാഷണം നടത്തി കെ എല്‍ യു സംസ്ഥാന കമ്മിറ്റി അംഗം ജൈനമ ജോസഫ് എന്നിവര്‍ സംസാരിച്ചു
ഭാരവാഹികളായി പ്രസിഡന്റ് വിനീത പി .കെ വൈസ് പ്രസിഡണ്ട് സാലി പോള്‍ സെക്രട്ടറി ലത വി .ജി ജോയിന്‍ സെക്രട്ടറി ഷിബി ഇ.വിഎന്നിവരെ തിരഞ്ഞെടുത്തു


