കാക്കനാട് :തദ്ദേശീയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ആശയങ്ങൾ സംരംഭകത്വമായി വികസിപ്പിക്കുന്നതിന് ലക്ഷ്യം വച്ചുള്ള എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സ്റ്റാർട്ടപ്പുകൾക്ക് സഹായം എന്ന നൂതന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാവും. ഈ പദ്ധതിയിൽ ലഭിച്ച ആശയങ്ങളുടെ അവതരണത്തിനായുള്ള സ്റ്റാർട്ടപ്പ് ഹാക്കത്തോൺ ജനുവരി 30ന് രാവിലെ 10 മണിക്ക് കാക്കനാട് ഹോട്ടൽ പാർക്ക് റെസിഡൻസിയിൽ ഹൈബി ഈഡൻ എം പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിക്കും.
പ്രാദേശിക തലത്തിലുള്ള ഉൽപന്ന സേവന ആവശ്യങ്ങളെ കൂട്ടിച്ചേർത്ത് ബിസിനസ്സ് ആശയങ്ങളായി രൂപപ്പെടുത്തുക എന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.
ജില്ലാ പഞ്ചാത്ത് വൈസ് പ്രസിഡന്റ് സനിത റഹിം സ്വാഗതം പറയും. സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മെമ്പറും എസ്. ആർ.ജി.ചെയർമാനുമായ ജിജു പി. അലക്സ് , എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ പി.എം. ഷഫീക്ക് എന്നിവർ മുഖ്യാതിഥികൾ ആവും . ജില്ലാ വ്യവസായ കേന്ദ്രം, ജനറൽ മാനേജർ പി.എ. നജീബ് മുഖ്യപ്രഭാക്ഷണവും ജില്ലാ വ്യവസായ കേന്ദ്രം, മാനേജർ ഷിബ എസ് പദ്ധതി വിശദീകരണവും നടത്തും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റാണിക്കുട്ടി ജോർജ്, ആശ സനിൽ, എം.ജെ. ജോമി ചെയർമാൻ, കെ.ജി.ഡോണോ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മുത്തേടൻ, ശാരദ മോഹൻ , എ.എസ്. അനിൽ കുമാർ , കെ.എസ് എസ് .ഐ എ പ്രസിഡന്റ് എം. എ. അലി, എൽ ഡി എം. മോഹൻ കുമാർ പി.ഡി. എന്നിവർ സംസാരിക്കും.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈനി ജോർജ് , അനിമോൾ ബേബി, ഷൈമി വർഗ്ഗീസ്, റഷിദാ സലീം, കെ.കെ.ദാനി, കെ.വി. രവിന്ദ്രൻ ,യേശുദാസ് പറപ്പിള്ളി, ഷാന്റി എബ്രാഹാം, അനിത ടീച്ചർ, എൽദോ ടോം പോൾ ,ദീപു കുഞ്ഞുക്കുട്ടി, ലിസി അലക്സ് , അഡ്വ. ഉമാ മഹേശ്വരി കെ.ആർ, നാസർ പി.എം, അഡ്വ.. റൈജ അമീർ , ഷാരോൺ പനയ്ക്കൽ എന്നിവർ സംമ്പന്ധിക്കും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രകാശ് പി.ജി. നന്ദി പറയും.


