മൂവാറ്റുപുഴ: നഗരമധ്യത്തില്‍ ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപനം അഗ്നിക്കിരയായി. സ്ഥാപനത്തിന്റെ താഴത്തെ നില പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. എവറസ്റ്റ് കവലയിലെ സാനിയുടെ ഡിസൈന്‍ വേള്‍ഡ് എന്ന സ്ഥാപനമാണ് കത്തി അമര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നറിയുന്നു. മൂവാറ്റുപുഴ ഫയര്‍ ഫോഴ്സെത്തിയാണ് തീയണച്ചത്. പ്രിന്റിംഗ് മെഷീന് കമ്പ്യൂട്ടറുകള്‍, എ സി മറ്റ് ഫര്‍ണീച്ചറുകളും പൂര്‍ണ്ണമായി കരിഞ്ഞു. ഈ സമയത്ത് സ്ഥാപനത്തിലെ ജീവനക്കാര്‍ മുകള്‍ നിലയിലായിരുന്നു. പുക ഉയര്‍ന്നതോടെ സമീപത്തെ കടക്കാരാണ് ‘ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. 8 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുള്ളതായാണ് പ്രാഥമിക വിലയിരുത്തല്‍.

