കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഡോളി കുര്യാക്കോസ് സ്ഥാനമേറ്റു. മുന്‍ പ്രസിഡന്റ് ആശാ സനില്‍ രാജി വെച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആവോലി ഡിവിഷന് പ്രതിനിധിയായ ഡോളി കുര്യാക്കോസ് നാല് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. യു.ഡി.എഫിനെ പ്രതിനിധീകരിച്ച് ഡോളി കുര്യാക്കോസും എല്‍.ഡി.എഫിനെ പ്രതിനിധീകരിച്ച് പി.എസ് ഷൈലയുമാണ് മത്സരിച്ചത്. 26 അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ബി.എ അബ്ദുള്‍ മുത്തലിബും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരും മറ്റ് അംഗങ്ങളും പുതിയ പ്രസിഡന്റിന് ആശംസകള്‍ അര്‍പ്പിച്ചു.