മൂവാറ്റുപുഴ: മൂവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ നേതൃത്വത്തില്‍ 29-മത് റോഡ് സുരക്ഷാ വാചാരണത്തിന്റെ ഭാഗമായി കൊച്ചിന് ഒഫാല്മിക് ക്ലബ്ബിന്റെയും നെടുംചാലില്‍ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ ഡ്രൈവര്മര്ക്കായി സൗജന്യ നേതൃപരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭാ കൗണ്‍സിലര്‍ ഷൈല അബ്ദുള്ള ഉദ്ഘാടനം ചെയ്തു. റീജീയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എ.കെ.ശശികുമാര്‍ അധ്യക്ഷത വഹിച്ചു.നേതൃപരിശോധന ക്യാമ്പിനോടനുബന്ധിച്ച് നടന്ന റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സിന് ജോയിന്റ് ആര്.ടി.ഒ റ്റി.എം.ജെര്‍സണ്‍ നേതൃത്വം നല്കി.

