ജില്ലയെ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ഡിജിറ്റല്‍ സാക്ഷരത നല്കുന്ന ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യനഗരം പദ്ധതിക്ക് തുടക്കമായി.മുതിര്‍ന്ന പൗരന്മാര്ക്ക് ഡിജിറ്റല്‍ സാക്ഷരത നല്കുന്ന സൗജന്യ പരിശീലന പദ്ധതിയാണ് നൈപുണ്യ നഗരം. വേഗതയുടെ മാറുന്ന ലോകത്ത് മുതിര്‍ന്നവരെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ലോകത്ത് മുന്നില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഡിജിറ്റല്‍ ലോകത്തെ അറിവില്ലാഴ്മ അവരെ പിന്നോട്ടാക്കാതിരിക്കാനുള്ള ശ്രമത്തിലാണ് എറണാകുളം ജില്ലാ പഞ്ചായത്ത്.
വരാപ്പുഴ പഞ്ചായത്തിലെ 16 ദേവസ്വം വാര്‍ഡിലെ ക്രോസ് വയോജന അയല്‍ കൂട്ടത്തിലെ 77 വയസായ കുളമ്പുകണ്ടം വീട്ടിലെ മാണിക്യം മല്ലുവിനും കമ്പ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം മുന്നോട്ട് വെച്ചത് തന്നെ ഇതിന്റെ തെളിവാണ്. സമൂഹത്തിന്റെ ഉയര്‍ച്ചയില്‍ മുതിര്‍ന്നവര്‍ക്കും പങ്ക് വേണമെന്ന അവരെ പിന്നില്‍ നിര്‍ത്തരുതെന്നും ജില്ലാ പഞ്ചായത്ത് പദ്ധതിയിലൂടെ വ്യക്തമാക്കുന്നു.
സ്മാര്‍ട്ട് ഫോണുകള്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നതിലെ അറിവില്ലായ്മ മൂലം ബുദ്ധിമുട്ടുന്ന വയോജനങ്ങള്ക്ക ആധുനിക വാര്‍ത്ത വിനിമയ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ പഞ്ചായത്ത് വഴി പദ്ധതി നടപ്പിലാക്കുന്നത്.ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്സിനാണ് പദ്ധതിയുടെ ഏകോപന ചുമതല. ഐ.എച്ച്.ആര്.ഡിയുടെ എറണാകുളം റീജിയണല്‍ സെന്ററാണ് പരിശീലനം നല്‍കുന്നത്. 82 ഗ്രാമപഞ്ചായത്തുകളിലെയും 13 നഗരസഭകളിലെയും 50 വീതം വയോജനങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത ഉപകരണങ്ങളില്‍ പരിജ്ഞാനം നല്‍കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയിലെ 95 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 4750 പേര്‍ക്ക് ഇത്തരത്തില്‍ പരിശീലനം നല്‍കും. 41.30 ലക്ഷം രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 38 ലക്ഷം രൂപ പ്രാദേശിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കും. ഏകോപനത്തിന്റെ ചെലവായ 3.30 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വിഹിതം. എറണാകുളം ജില്ലാ ആസൂത്രണ സമിതിയും എറണാകുളം ജില്ല പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംയുക്തമായിട്ടാണ് പദ്ധതി സംഘടിപ്പിക്കുന്നത്. പത്ത് ദിവസമായിരിക്കും ഓരോ കേന്ദ്രത്തിലും ക്ലാസുകള്‍ നടക്കുക.

ജില്ലയില്‍ വിസ്മയകരമായ മാറ്റം കൊണ്ടുവരാന്‍ പദ്ധതിയിലൂടെ സാധ്യമാകും: വി.ഡി. സതീശന്
ദൈനംദിന ജീവിതം ഡിജിറ്റല്‍ ലൈഫിലേക് മാറിയിരിക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുതകുന്ന ഡിജിറ്റല്‍ ലിറ്ററസി പരിശീലനമാണ് പദ്ധതിയിലൂടെ സാധ്യമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം വരാപ്പുഴയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വളരെ ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്താല്‍ ജില്ലയില്‍ വിസ്മയകരമായ മാറ്റം കൊണ്ടുവരാന്‍ പദ്ധതിയിലൂടെ സാധ്യമാകും. സാധാരണക്കാരായ മനുഷ്യര്‍ക്ക് കൂടി ഡിജിറ്റല്‍ പരിചയം ഉണ്ടാകുന്ന തരത്തില്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയണം. മുതിര്‍ന്ന ജനപ്രതിനിധികളെക്കൂടി പദ്ധതിയുടെ ഗുണഭോക്താക്കളാക്കാന്‍ അദ്ദേഹം യോഗത്തില്‍ നിര്‍ദ്ദേശം നല്കി. ഡിജിറ്റല്‍ സൗകര്യങ്ങളിലൂടെ വലിയ മാറ്റവും വേഗതയും ഉണ്ടാകും.ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കാലതാമസവും സാധാരണക്കാര്‍ക്ക് ആരുടേയും സഹായമില്ലാതെ ഓണ്‍ലൈനിലൂടെ അവരുടെ കാര്യങ്ങള്‍ ചെയ്യാനാകും എന്നതും പദ്ധതിയുടെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് പദ്ധതി ആദ്യമായി ഏറ്റെടുത്ത് നടപ്പിലാക്കുന്ന ജില്ലയാണ് എറണാകുളം എന്നും വരുന്ന മാര്‍ച്ച് മാസത്തോടുകൂടി മുഴുവന്‍ ആളുകള്‍ക്കും പരിശീലനം പൂര്‍ത്തിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മുതിര്‍ന്ന പൗരന്മാര്ക്ക് ഡിജിറ്റല്‍ സാക്ഷരത നല്കുന്ന സൗജന്യ പരിശീലന പദ്ധതിയാണ് നൈപുണ്യ നഗരം. സ്മാര്‍ട്ട് ഫോണുകള്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നതിലെ അറിവില്ലായ്മ മൂലം ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്ക് ആധുനിക വാര്‍ത്ത വിനിമയ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്സിനാണ് പദ്ധതിയുടെ ഏകോപന ചുമതല.ഐ.എച്ച്.ആര്.ഡിയുടെ എറണാകുളം റീജിയണല്‍ സെന്ററാണ് പരിശീലനം നല്‍കുന്നത്. ജില്ലയിലെ 95 തദ്ദേശ സ്ഥാപനങ്ങളിലെ 50 വീതം വയോജനങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത ഉപകരണങ്ങളില്‍ പരിജ്ഞാനം നല്‍കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 41.30 ലക്ഷം രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 38 ലക്ഷം രൂപ പ്രാദേശിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കും. ഏകോപനത്തിന്റെ ചെലവായ 3.30 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വിഹിതം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് എം.ജെ ജോമി, അംഗങ്ങളായ അഡ്വ. യേശുദാസ് പറപ്പിള്ളി, ഷാരോണ്‍ പനക്കല്‍, എ എസ്. അനില്‍കുമാര്‍ , അനിമോള്‍ ബേബി, ആലങ്ങാട് ബ്ലോക്ക് മെമ്പര്‍ റാണി മത്തായി, ജില്ലാ ആസൂത്രണ സമിതി അംഗം എ.എസ് അനില്‍ കുമാര്‍ ,ആലുവ നഗരസഭാ ചെയര്മാന് എം.ഒ ജോണ്‍ , ഏലൂര്‍ നഗരസഭാ അധ്യക്ഷന്‍ എ.ഡി സുജില്‍, തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പന് , വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് , വൈസ് പ്രസിഡന്റ് ടി.പി പോളി, അസിസ്റ്റന്റ് കളക്ടര്‍ ഹര്‍ഷില്‍ ആര്. മീണ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ, കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സ് ജില്ലാ കോര്‍ഡിനേറ്റര്‍ മധു കെ. ലെനിന് തുടങ്ങിയവര്‍ പങ്കെടുത്തു.


