ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രിക്കാന്‍ മികച്ച സേവനം നടത്തിയ തൃക്കാക്കര ഫയര്സ്റ്റേഷന് പരിധിയിലെ സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്‍മാരെ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ആദരിച്ചു. തൃക്കാക്കര ഫയര്സ്റ്റേഷന് വേണ്ടിയാണ് കളക്ടര്‍ വൊളണ്ടിയര്‍മാരെ ആദരിച്ചത്.
വിലമതിക്കാനാവത്ത സേവനമാണ് വൊളണ്ടിയര്‍മാര്‍ നടത്തിയതെന്നും എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും ജില്ലാ കളക്ടര്‍ പറഞ്ഞു. എല്ലാവര്ക്കും ഓണാശംസകളും നേര്‍ന്നു.
കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തൃക്കാക്കര ഫയര്‍ സ്റ്റേഷന് ഓഫീസര്‍ കെ.എന്‍ സതീശന്, ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍ എം.പി നിസാം, ഷിജോ ജേക്കബ്, ഹോം ഗാര്‍ഡ് ചന്ദ്ര സേനന് തുടങ്ങിയവര്‍ പങ്കെടുത്തു.