സാക്ഷരതാ പഠിതാക്കള്‍ക്കായി ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചതായി പ്രസിഡന്റ് ഉല്ലാസ് തോമസും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.ജെ.ജോമിയും അറിയിച്ചു. ജില്ലാ പഞ്ചായത്തിലെ 2022-2023 വര്‍ഷത്തെ സാക്ഷരതാ സംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സാക്ഷരതാ മിഷന് ജില്ലാ കോ- ഓഡിനേറ്റര്‍ ദീപ ജെയിംസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സെക്രട്ടറി പി. ജി പ്രകാശ്, സംസ്ഥാന സാക്ഷരത മിഷന് ഡയറക്ടര്‍ എ.ജി ഒലീന, സാക്ഷരതാ മിഷന് അസി. കോ-ഓഡിനേറ്റര്‍ സുബൈദ തുടങ്ങിയവര്‍ പങ്കെടുത്തു. നൂറോളം പേര് പങ്കെടുത്ത സാക്ഷരതാ സംഗമത്തില്‍ മുന്‍ വര്‍ഷത്തെ പഠിതാക്കള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
സാക്ഷരതാ മിഷനിലൂടെ 4, 7, 10, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് ഡിപ്ലോമയും കരസ്ഥമാക്കിയ ഡ്രൈവിംഗ് സ്കൂള്‍ ഇന്‍സ്ട്രക്ടറായി പ്രവര്‍ത്തിക്കുന്ന ലിസി സോണിക്ക് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാക്ഷരതാ മിഷന്റെയും പ്രതിഭാപുരസ്കാരം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിച്ചു.


