കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ സെക്ടര്‍ ഒന്നില്‍ വീണ്ടും തീപിടുത്തം. രണ്ട് അഗ്നിരക്ഷാ യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. തീ അണയ്ക്കാനുള്ള ഊര്‍ജിത ശ്രമം തുടരുകയാണ്. കൂടുതല്‍ ഫയര്‍ യൂണിറ്റുകള്‍ ബ്രഹ്മപുരത്തേക്ക് എത്തും. ആശങ്കപ്പെടാനില്ലെന്നും പൂര്‍ണ്ണ സജ്ജമെന്നും അഗ്നിശമന സേനാ ഉദ്യോഗസ്ഥന് അറിയിച്ചു.
സെക്ടര്‍ ഒന്നില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടി ഭാഗത്ത് നിന്നുമാണ് തീ ഉയര്‍ന്നതെന്നാണ് വിവരം. ചെറിയ തീപിടുത്തമാണെന്നും വളരെ വേഗം തീയണക്കാന്‍ കഴിയുമെന്നുമാണെന്നാണ് തൃക്കാക്കര ഫയര്‍ ഓഫീസര്‍ അറിയിച്ചു. തീയണക്കാന്‍ കൂടുതല്‍ യൂണിറ്റുകളെ ആവശ്യമെങ്കില്‍ എത്തിക്കുമെന്നും ആശങ്കപ്പെടാനില്ലെന്നും ഫയര്‍ ഓഫീസര്‍ പറഞ്ഞു.