എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സാംസ്കാരിക വകുപ്പ്, ആകാശവാണി കൊച്ചി എഫ് എം, ഡി. ടി. പി.സി എന്നിവയുമായി സഹകരിച്ച് സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരം സമര്‍പ്പിച്ചു. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടി എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ‘ സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യ സമര സ്മരണാഞ്ജലി’എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി കലാപരിപാടികളും സംഘാടകസമിതി ഒരുക്കിയിരുന്നു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ് അനില്‍ കുമാര്‍ , ഷാരോണ്‍ പനയ്ക്കല്‍, ശാരദ മോഹന്‍ , ലിസി അലക്സ് , ഷൈമി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ. വിജയകുമാര്‍ , ജോബി തോമസ്, ആകാശവാണി കൊച്ചി എഫ് എം പ്രോഗ്രാം ഹെഡ് ബാലനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


