എറണാകുളം ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 19 ന് റിയാദ് കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള എടത്തല സ്വദേശിക്കും, ജൂണ്‍ 23 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 70 വയസ്സുള്ള കൂത്താട്ടുകുളം സ്വദേശി ക്കും, ജൂണ്‍ 14ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 29 വയസ്സുള്ള കോതമംഗലം സ്വദേശിക്കും, ജൂണ്‍ 16 ന് ഷാര്‍ജ തിരുവനന്തപുരം വിമാനത്തിലെത്തിയ 30 വയസ്സുള്ള ഞാറയ്ക്കല്‍ സ്വദേശിക്കും, ജൂണ്‍ 11 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 45 വയസ്സുള്ള രായമംഗലം സ്വദേശിക്കും, ജൂണ്‍ 24 ന് റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ 57 വയസ്സുള്ള തമിഴ്നാട് സ്വദേശിക്കും, ജൂണ്‍ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 40 വയസ്സുള്ള ചിറ്റാറ്റുകര സ്വദേശിക്കും, ജൂണ്‍ 21 ന് മഹാരാഷ്ട്രയില്‍നിന്നും റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ 34 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിക്കും , ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയിലുള്ള അടുത്ത ബന്ധുക്കളായ 32 വയസ്സും, 13 വയസ്സുമുള്ള ആമ്പല്ലൂര്‍ സ്വദേശികള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇത് കൂടാതെ ജൂണ്‍ 23 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 52 വയസ്സുള്ള കോഴിക്കോട് സ്വദേശിയും രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയിലുണ്ട്.
• ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ചൊവ്വരയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, കുട്ടികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുള്‍പ്പെടെയുള്ള 197 പേരുടെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇന്ന് 2 പേര് രോഗമുക്തി നേടി. ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച 23 വയസുള്ള രാമമംഗലം സ്വദേശി , 36 വയസുള്ള ഉദയംപേരൂര്‍ സ്വദേശിനി എന്നിവര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് 1078 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 961 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13086 ആണ്. ഇതില്‍ 11161 പേര് വീടുകളിലും, 436 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1489 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.18 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 6 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 200 പേരാണ് ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.
• ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 148 ആണ്. 205 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 159 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 10 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 330 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് ജില്ലാ കളക്ടർ കൺടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു


